---
title: "ലീഗിന് മൂന്നാം സീറ്റില്ല; രാജ്യസഭ സീറ്റ് റൊട്ടേഷൻ രീതിയിൽ കോൺഗ്രസ്സും ലീഗും പങ്കിടും "
english_title: "The League has no third seat; Rajya Sabha seats to be shared between Congress and League on a rotational basis"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/187966/The League has no third seat; Rajya Sabha seats to be shared between Congress and League on a rotational basis"
published_at: "2024-02-28T11:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65decf7376d8d_65dec7ae8f86d_fr.jpg"
keywords: []
---

# ലീഗിന് മൂന്നാം സീറ്റില്ല; രാജ്യസഭ സീറ്റ് റൊട്ടേഷൻ രീതിയിൽ കോൺഗ്രസ്സും ലീഗും പങ്കിടും 

> **Lead Summary:** യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി.16 സീറ്റിൽ കോൺഗ്രസ്സ് മത്സരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. മലപ്പുറത്തും പൊന്നാനിയും ലീഗ് മത്സരിക്കും. മൂന്നാം സീറ്റിലെ ബുദ്ധിമുട്ട് ലീഗിനെ അറിയിച്ചു.

## Article Content

യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി.16 സീറ്റിൽ കോൺഗ്രസ്സ് മത്സരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. മലപ്പുറത്തും പൊന്നാനിയും ലീഗ് മത്സരിക്കും. മൂന്നാം സീറ്റിലെ ബുദ്ധിമുട്ട് ലീഗിനെ അറിയിച്ചു.

അടുത്ത രാജ്യസഭ സീറ്റ് ലീഗിന് നല്‍കും. അതിനു അടുത്ത് വരുന്ന രാജ്യസഭ സീറ്റ് കോൺഗ്രസിനായിരിക്കും. അതാണ് ഫോർമുല. രാജ്യസഭ സീറ്റ് റൊട്ടേഷൻ രീതിയിൽ കോൺഗ്രസ്സും ലീഗും പങ്കിടും. ഫോര്‍മുല ലീഗ് അംഗീകരിച്ചു.

കോൺഗ്രസ്സ് സീറ്റ് ചർച്ചകൾ ഉടൻ തീരും. നാളെ സ്ക്രീനിങ് കമ്മിറ്റി ചേരുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

കേരളത്തിലെ 16 സീറ്റില്‍ കോണ്‍ഗ്രസും 2 സീറ്റില്‍ ലീഗും മത്സരിക്കും. കോട്ടയത്ത് കേരള കോണ്‍ഗ്രസും കൊല്ലത്ത് ആര്‍എസ്പിയും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/187966/The League has no third seat; Rajya Sabha seats to be shared between Congress and League on a rotational basis)